കണ്ണീര്‍ക്കയമായി വയനാട്; മരണം 240, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ

കല്‍പ്പറ്റ: കണ്ണീര്‍ക്കയമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇനിയും 225 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ദുരന്തമുഖത്ത് കനത്ത മഴ പെയ്യുകയാണ്.

മരിച്ചവരില്‍ 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. 213 പേരെയാണ് ദുരന്ത മുഖത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide