
കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാത്രി 11 മണിയോടെയാണ് കടുവ കുടുങ്ങിയത്. തോൽപ്പെട്ടി 17 എന്നപേരിൽ അറിയപ്പെടുന്ന കടുവയാണ് കൂട്ടിലായത്. ഇന്നലെ കടുവ ആക്രമിച്ചു കൊന്ന പശുവിന്റെ ഉടമ സാബുവിന്റെ വീടിനടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.
Tags: