വയനാട് ദുരന്തം: 41മരണം സ്ഥിരീകരിച്ചു, ഇനിയും മണ്ണിനടിയിൽ ഏറെപ്പേർ

മേപ്പാടി (വയനാട്): വയനാടിനോട് ചേർന്ന് നിലമ്പൂർ കാടുകൾ അതിരിടുന്ന വെള്ളരിമലയിൽ പുലർച്ചെ ഒന്നരയ്ക്ക് ഉണ്ടായ ഉരുൾപ്പെട്ടലിൽ പെട്ട് 41 പേർ മരിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ സ്ഥിരീകരണം . മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. ചൂരൽമല പ്രദേശത്തു നിന്നു മാത്രമാണ് ഇത്രയും പേരെ കിട്ടിയത്. മുണ്ടക്കൈ അട്ടമല പ്രദേശങ്ങളിലേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ മനസ്സിലാക്കാനായിട്ടില്ല.

പട്ടാളവും ദുരന്തനിവാരണ സേന സംഘവും 13 അഗ്നിശമന സേനാ സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ 8 നായ്ക്കൾ അടങ്ങിയ ഡോഗ് സ്വാഡ് എത്തിച്ചേരും.

Wayanad landslide death toll rises to 41

More Stories from this section

family-dental
witywide