വയനാട് പ്രകൃതി ദുരന്തം: കേരള അസോസിയേഷൻ ഓഫ് ഡാളസ് ധനസമാഹരണം ആരംഭിക്കുന്നു

ഡാളസ്: വയനാട്ടിൽ അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ ഫലമായി ദുരിതമനുഭവിക്കുന്നവർക്ക്  കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററു (ഐസിഇസി)മായി ചേർന്ന് ധനസമാഹരണം ആരംഭിക്കുന്നു. ദുരന്തബാധിതർക്ക് നേരിട്ടോ സംഘടനകൾ മുഖേനയോ സഹായം നൽകാനാണു  തീരുമാനം.

ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിനായി  ഒരു GoFundMe ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, മറ്റ് സുപ്രധാന ആവശ്യങ്ങൾ എന്നിവ നൽകാനായി ഓരോരുത്തരും നൽകുന്ന സംഭാവനയ്ക്ക് അവരുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.

സംഭാവന ചെയ്യാൻ കഴിയുന്ന ഏത് തുകയും, അടിയന്തര സഹായവും പുനർനിർമ്മാണ ശ്രമങ്ങളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ നേരിട്ട് പിന്തുണയ്ക്കും. സ്വരൂപിക്കുന്ന ഓരോ പൈസയും ആവശ്യമുള്ളവർക്ക് നേരിട്ട് എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് സംഘാടകർ അറിയിച്ചു.

ഓൺലൈനായോ ഓഫീസിലേക്ക് നേരിട്ടോ സംഭാവനകൾ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്:

കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ

പ്രദീപ് നാഗനൂലിൽ – 469-449-1905
പ്രസിഡൻ്റ്, കേരള അസോസിയേഷൻ ഓഫ് ഡാളസ്
മഞ്ജിത്ത് കൈനിക്കര – 972-679-8555
സെക്രട്ടറി, കേരള അസോസിയേഷൻ ഓഫ് ഡാളസ്
ദീപക് നായർ – 469-667-0072
ട്രഷറർ, കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഷിജു എബ്രഹാം – 214-929-3570
പ്രസിഡൻ്റ്, ഐ.സി.ഇ.സി
ജേക്കബ് സൈമൺ – 972-679-2852
സെക്രട്ടറി, ഐ.സി.ഇ.സി
ടോമി നെല്ലുവേലിൽ – 972-533-7399
ട്രഷറർ, ഐ.സി.ഇ.സി

More Stories from this section

family-dental
witywide