ഇന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി, ചാലിയാറിലെ തിരച്ചിൽ അവസാനിപ്പിച്ചു, ദൗത്യ സംഘം മടങ്ങി

മലപ്പുറം: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് പിന്നാലെ കാണാതായ ആളുകൾക്കായി ചാലിയാറിൽ നടത്തിയ തിരച്ചിൽ ദൗത്യം അവസാനിപ്പിച്ച് സംഘം മടങ്ങി. തിരച്ചിലിനിടെ ചാലിയാറിൽ ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങൾ കണ്ടെത്തിയിരുന്നു. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് രണ്ട് ശരീരഭാ​​ഗങ്ങൾ കണ്ടെത്തിയത്.

എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍. 60 അംഗ സംഘമായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്.

വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി.

Wayanad landslide searching in Chaliyar river ends

More Stories from this section

family-dental
witywide