”സാഹിത്യത്തെയും സിനിമയെയും മാറ്റിമറിച്ച പ്രതിഭ, അദ്ദേഹത്തിന്റെ നഷ്ടം രാജ്യത്തിനും ആഴത്തില്‍ അനുഭവപ്പെടുന്നു”: പ്രിയങ്ക ഗാന്ധി

കോഴിക്കോട്: അക്ഷരങ്ങളുടെ കുലപതി, മലയാള സാഹിത്യത്തെ നെഞ്ചേറ്റിയ പ്രിയ എഴുത്തുകാരന്‍ എം.ടിയുടെ വിയോഗത്തില്‍ ദുഖം പങ്കുവെച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. മാനുഷിക വികാരങ്ങളുടെ ആഴവും കേരളത്തിന്റെ പൈതൃകത്തിന്റെ സത്തയും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍. നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകന്‍, അദ്ദേഹത്തിന്റെ നഷ്ടം മുഴുവന്‍ രാജ്യത്തിനും ആഴത്തില്‍ അനുഭവപ്പെടുന്നു എന്ന് പ്രിയങ്ക.

എക്‌സില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

”സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിയും എംടിയെ വിശേഷിപ്പിച്ചു. മാനുഷിക വികാരങ്ങളുടെ ആഴവും കേരളത്തിന്റെ പൈതൃകത്തിന്റെ സത്തയും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍. നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകന്‍, അദ്ദേഹത്തിന്റെ നഷ്ടം മുഴുവന്‍ രാജ്യത്തിനും ആഴത്തില്‍ അനുഭവപ്പെടുന്നു”.

Also Read

More Stories from this section

family-dental
witywide