മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങൾ അനിവാര്യം, തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയം: ഡബ്ല്യുസിസി

കൊച്ചി: മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമാ മേഖലയില്‍ തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ഡബ്ല്യു സി സി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞ ഡബ്ല്യു സി സി, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിച്ചെന്നും കൂട്ടിച്ചേർത്തു. തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകള്‍ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യു സിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ലൂസിസി കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide