
തിരുവനന്തപുരം: ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാര്‍. രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് ഒട്ടേറെ മുഖ്യമന്ത്രിമാരും നേതാക്കളുമുണ്ടായിട്ടും എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ലെന്നും പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണം എന്ന കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ജനങ്ങളില്‍ എല്ലാ വിഭാഗത്തിന്റെയും വികാരത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.