‘ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ജനങ്ങൾ പ്രധാനമന്ത്രിയിൽ ഉറച്ചു വിശ്വസിക്കുന്നു’: നിർമല സീതാരാമൻ

ന്യൂഡൽഹി: മോദി സർക്കാർ ശാക്തീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജനപ്രീതിയാർജ്ജിച്ച നടപടികളിൽ ആശങ്കയില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റിന് ശേഷം എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

“ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, കാരണം ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം അചഞ്ചലമാണ്… കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ജനപക്ഷ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അർഹരായ അവസാനത്തെ ഓരോ വ്യക്തിയും ഈ നയങ്ങളിൽ നിന്ന് പ്രയോജനം നേടുന്നുവെന്ന് ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. അവർക്കറിയാം ഞങ്ങൾ എന്താണ് വാഗ്ദാനം ചെയ്തത് എന്ന്,” നിർമല സീതാരാമൻ പറഞ്ഞു.

2014-ലെയും 2019-ലെയും പൊതു തെരഞ്ഞെടുപ്പുകളിലെ ഭാരതീയ ജനതാ പാർട്ടിയുടെ വിജയങ്ങളെ കേന്ദ്രമന്ത്രി പരാമർശിച്ചു. “ആദ്യ തവണയും രണ്ടാം തവണയും ആളുകൾ ഞങ്ങളെ അനുഗ്രഹിച്ചു… ഇത്തവണയും അത് സംഭവിക്കും,” അവർ പറഞ്ഞു.

സാമൂഹ്യക്ഷേമ പദ്ധതികൾക്കായി വലിയ തുക ചെലവഴിക്കുന്നതിൽ തനിക്ക് വിഷമമില്ലെന്നും എന്നാൽ സബ്‌സിഡിയും സാമ്പത്തിക അച്ചടക്കവും “പരസ്പരം പകരമാവില്ല” എന്നതാണ് വസ്തുത എന്നും നിർമല സീതാരാമൻ പറഞ്ഞു.

More Stories from this section

family-dental
witywide