
വസന്ത് രവി, സത്യരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന സൂപ്പര്‍ ആക്ഷന്‍ ചിത്രമാണ് വെപ്പണ്‍. ഗുഹന്‍ സെന്നിയപ്പന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. വെപ്പണ്‍ മെയ് 23 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
ചിത്രത്തില്‍ സൂപ്പര്‍ ഹ്യൂമന്‍ പവറുള്ള താരമായാണ് സത്യരാജ് വേഷമിടുന്നത്. മാസ് ആക്ഷനുമായി എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വ്യൂവുമായി യൂട്യൂബില്‍ ട്രെയിലര്‍ ആവേശം തീര്‍ത്തിട്ടുണ്ട്. ഒഫീഷ്യല്‍ മൂവി ട്രെയിലര്‍ ടി-സീരീസ് തമിഴ് ആണ് യൂട്യൂബില്‍ എത്തിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് സൂപ്പര്‍ ഹ്യൂമന്‍ ‘വെപ്പണ്‍’ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
സത്യരാജ്, വസന്ത് രവി എന്നിവരെക്കൂടാതെ, രാജീവ് മേനോന്‍, താന്യ ഹോപ്പ്, രാജീവ് പിള്ള, യാഷിക ആനന്ദ്, മൈം ഗോപി, കനിഹ, ഗജരാജ്, സയ്യിദ് സുഭാന്‍, ബറദ്വാജ് രംഗന്‍, വേലു പ്രഭാകരന്‍, മായാ കൃഷ്ണന്‍, ഷിയാസ് കരീം, ബെനിറ്റോ എന്നിവരും വെപ്പണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.