
ന്യൂഡൽഹി: ഏഴ് പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തു. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ദുംകയിൽ വെള്ളിയാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് വനിത ആ നശിച്ച രാത്രിയെക്കുറിച്ച് ഓർത്തു. മുഖത്തെല്ലാം മുറിവേറ്റ യുവതി, ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താൻ അനുഭവിച്ച ഭയാനകത പങ്കുവെച്ചത്:
“ഒരാൾക്കും സംഭവിക്കണം എന്ന് ആഗ്രഹിക്കാത്ത ഒന്നാണ് ഞങ്ങൾക്ക് സംഭവിച്ചത്. ഏഴ് പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തു.”
രണ്ട് മോട്ടോർസൈക്കിളുകളിൽ ബംഗ്ലാദേശിൽ നിന്ന് ദുംകയിലെത്തി ബീഹാറിലേക്കും തുടർന്ന് നേപ്പാളിലേക്കും പോകുകയായിരുന്ന യുവതിയെയും പങ്കാളിയെയും, താൽക്കാലികമായൊരു ടെൻ്റിൽ രാത്രി തങ്ങുമ്പോഴായിരുന്നു ഒരു സംഘം ആളുകൾ ഇരുവരെയും കൊള്ളയടിക്കുകയും മർദിക്കുകയും ചെയ്തത്.
“അവർ ഞങ്ങളെ തല്ലുകയും കൊള്ളയടിക്കുകയും ചെയ്തു. എന്നെ ബലാത്സംഗം ചെയ്യാനാണ് അവർ ആഗ്രഹിച്ചത്,” യുവതി പറഞ്ഞു.
കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ള പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.









