
തിരുവനന്തപുരം: എഡിജിപി അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനെ പരിസഹിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. അജിത്കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുക്കണമെന്നും ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണമെന്നും അന്‍വറിന്റെ പരിഹാസം.
അജിത് കുമാറിന് പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിലെ തീരുമാനം കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും കേരളത്തില്‍ ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പൊലീസിന്റെ ഉന്നതങ്ങളില്‍ ഇരുന്നിട്ടില്ലെന്നും അന്‍വര്‍.
ജൂലൈ 1ന് ഒഴിവ് വരുന്ന മുറയ്ക്ക് അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാര്‍ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അതേ സമയം, എം ആര്‍ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാന കയറ്റം നല്‍കാനുള്ള ശുപാര്‍ശ തിടുക്കപ്പെട്ടുള്ളതല്ലെന്നും മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സ്ഥാന കയറ്റമെന്നും മന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.