7.4 ബില്യൺ ഡോളറിൻ്റെ വിദ്യാഭ്യാസം ലോൺ എഴുതിത്തള്ളാൻ വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി: തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായ വിദ്യാർത്ഥി വായ്പ എഴുതിത്തള്ളാൻ ബൈഡൻ ഭരണകൂടം. ഇതിന്റെ ഭാഗമായി 7.4 ബില്യൺ ഡോളർ അധിക കടം റദ്ദാക്കുന്നതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ബൈഡൻ്റെ വിദ്യാർത്ഥി വായ്പാ എഴുതിത്തള്ളൽ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ബൈഡൻ തൻ്റെ സേവിംഗ് ഓൺ എ വാല്യൂബിൾ എജ്യുക്കേഷൻ (സേവ്) പദ്ധതി പ്രഖ്യാപിച്ചത്.

“ഈ 277,000 പേരുടെ വായ്പ എൻ്റെ അഡ്മിനിസ്ട്രേഷൻ്റെ സേവ് പ്ലാനിൽ എൻറോൾ ചെയ്തിട്ടുണ്ട്. വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പ്ലാനുകളിലും പബ്ലിക് സർവീസ് ലോൺ എഴുതിത്തള്ളൽ പദ്ധതിയിലും ഞങ്ങൾ വരുത്തിയ മാറ്റങ്ങൾ മൂലം പദ്ധതിക്ക് അംഗീകാരം ലഭിച്ചു,” ബൈഡൻ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ വായ്പാ തിരിച്ചടവ് പദ്ധതികളിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളെ പരിഹസിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ കടം റദ്ദാക്കാനുള്ള പ്രവർത്തനം ഒരിക്കലും നിർത്തില്ലെന്ന് പ്രസിഡൻ്റ് വാഗ്ദാനം ചെയ്തു.

കഴിഞ്ഞ നവംബർ വരെ ബൈഡന്‍ ഭരണകൂടം ഏകദേശം 127 ബില്യണ്‍ ഡോളറിലധികം വിദ്യാഭ്യാസ ലോണുകള്‍ റദ്ദാക്കിക്കഴിഞ്ഞു. വളരെ മുന്‍പ് തന്നെ എഡുക്കേഷന്‍ ലോണുകള്‍ എഴുതിത്തള്ളുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പലവിധ നൂലാമാലകളില്‍ കുടുങ്ങി പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഭരണപരമായ പരാജയങ്ങളും മറ്റു കാരണങ്ങളും മൂലം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കുമെന്നും ബൈഡന്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.

More Stories from this section

family-dental
witywide