
വാഷിംഗ്ടണ്‍: 2024-ല്‍ മത്സരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരത്തി ഡൊണാള്‍ഡ് ട്രംപ്.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളോടുള്ള തന്റെ മുന്‍ഗണനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സെനറ്റര്‍ ടിം സ്‌കോട്ടിനെയും സൗത്ത് ഡക്കോട്ടയിലെ ഗവര്‍ണര്‍ ക്രിസ്റ്റി നോമിനെയും ട്രംപ് പരാമര്‍ശിച്ചു.
‘സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്സിനായി’ ഫോക്സ് ന്യൂസിന്റെ മരിയ ബാര്‍ട്ടിറോമോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ചോദിച്ചപ്പോള്‍, ‘തല്‍ക്കാലത്തേക്കില്ല എന്ന് ട്രംപ് പറഞ്ഞു.’ഒരുപാട് നല്ല ആളുകളുണ്ട്’ എന്ന് ട്രംപ് പറഞ്ഞതിന് ശേഷം, അവരില്‍ ഒരാളെ ട്രംപ് ഇതുവരെ തിരഞ്ഞെടുത്തില്ലേ എന്ന് ബാര്‍ട്ടിറോമോ ചോദിച്ചു.
താന്‍ ‘എല്ലാവരുമായും’ സംസാരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ വര്‍ഷം തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ട്രംപിനെ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കുകയും ചെയ്ത ടിം സ്‌കോട്ടുമായി താന്‍ അടുത്തിടെ സംസാരിച്ചതായും വെളിപ്പെടുത്തി.
തുടര്‍ന്ന്, ക്രിസ്റ്റി നോം തനിക്ക് വേണ്ടി ‘അവിശ്വസനീയമായ പോരാട്ടമാണ്’ നടത്തിയതെന്ന് ട്രംപ് പറഞ്ഞു, ‘ക്രിസ്റ്റി തനിക്ക് ട്രംപിനെ തോല്‍പ്പിക്കാന്‍ കഴിയില്ല’ എന്ന് നേരത്തെ പ്രഖ്യാപിച്ച കാര്യം എടുത്തു പറഞ്ഞുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ക്രിസ്റ്റിയുടെ പേരും ട്രംപ് നിര്‍ദേശിച്ചത്.
ന്യൂ ഹാംഷെയറിലും അയോവയിലും വിജയിച്ചതിന് ശേഷം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അവസാനത്തെ പ്രധാന എതിരാളിയായ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയെക്കാള്‍ ട്രംപിന് മികച്ച ലീഡുണ്ട്.