എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്? കെജ്രിവാളിന്‍റെ അറസ്റ്റിൽ ഇഡിയോട് സുപ്രീം കോടതിയുടെ ചോദ്യം; വിശദീകരണം തേടി

ദില്ലി: വിവാദ മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ അറസ്റ്റ് ചെയ്തതിൽ ചോദ്യങ്ങളുമായി സുപ്രീം കോടതി. ദില്ലി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോടാണ് സുപ്രീം കോടതി ചോദ്യമുയർത്തിയിരിക്കിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. ദില്ലി മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ അറസ്റ്റ് ചെയ്തതിൽ ഇ ഡിയോട് സുപ്രീം കോടതി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇ ഡി വ്യക്തമായ ഉത്തരം നൽകേണ്ടിവരും. വരുന്ന വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Why Before Polls? Supreme court Asks Probe Agency ED On Arvind Kejriwal Arrest