വടകരയില്‍ വ്യാപകമായി കള്ള വോട്ടിന് സാധ്യത, തടയാന്‍ നടപടി വേണം :ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍

കൊച്ചി: വടകരയില്‍ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നും തടയാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സി പി എം പ്രവര്‍ത്തകര്‍ മുമ്പ് ചെയ്തിട്ടുണ്ടെന്നാണ് ഷാഫിയുടെ ആരോപണം.

ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സി പി എം അനുഭാവികളാണെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഴുവന്‍ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ആവശ്യപ്പെട്ടാണ് ഷാഫി കോടതിയെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല, പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide