മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. ഇന്നലെ രാത്രിയോടെയും പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. കരടി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞത്.

ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടില്‍ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയും കൂടി നാട്ടിലിറങ്ങിയതോടെ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ് ജനങ്ങള്‍.

More Stories from this section

family-dental
witywide