
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. തൃശൂര്‍ വാല്‍പ്പാറയില്‍ ഇന്ന് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വാല്‍പ്പാറ സ്വദേശി അരുണാണ് മരിച്ചത്. ഇയാള്‍ തോട്ടം തൊഴിലാളിയാണ്.
ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അരുണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
.