തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം എടുത്തെറിഞ്ഞു, കടയില്‍ നിന്ന് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാട്ടാന ആക്രമിച്ചു

വയനാട്: വയനാട് പുല്‍പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ 14 വയസ്സുള്ള ശരത്തിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

നടന്നുവരുന്നവഴി കാട്ടാനയുടെ മുന്നില്‍പെട്ടുപോകുകയായിരുന്നു ശരത്ത്. തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം ആന ശരത്തിനെ എടുത്തെറിയുകയായിരുന്നു എന്നാണ് വിവരം. ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide