ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി അൻവർ, ‘കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും, ഉടുമുണ്ട് ഉരിഞ്ഞ് നടത്തും’

മലപ്പുറം: ചാനൽ ചർച്ചകളിലെ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അൻവർ അസഭ്യവർഷവും ഭീഷണിയും നടത്തിയിരിക്കുന്നത്. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എൽ എ ഭീഷണി മുഴക്കിയത്.

https://www.facebook.com/share/v/Ywbd8RSvfiSjc9XL/?mibextid=xfxF2i