‘ലോറൻസ് ബിഷ്‌ണോയിയെ തീർക്കും’; സൽമാൻ ഖാനെ കണ്ടതിന് ശേഷം ഏകനാഥ് ഷിൻഡെ

ന്യൂഡൽഹി: മുംബൈയിലെ ബാന്ദ്രയിലുള്ള ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായതിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്ന് ഉച്ചയ്ക്ക് സൽമാനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എത്തുന്നതിനാൽ താരത്തിൻ്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു.

വീടിനു പുറത്തിറങ്ങി വന്ന് സൽമാൻ ഖാൻ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ നടൻ്റെ പിതാവ്, പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാൻ, രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖി, മകൻ സീഷാൻ എന്നിവരും ഉണ്ടായിരുന്നു.

“സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ സൽമാൻ ഖാനോട് പറഞ്ഞിട്ടുണ്ട്. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്യും. കേസിൻ്റെ വേരുകളിലേക്ക് ഞങ്ങൾ എത്തും. ആരെയും ഒഴിവാക്കില്ല. ആരും ഇത്തരത്തിൽ ലക്ഷ്യം വയ്ക്കരുത്,” ഏകനാഥ് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഒരു ഗുണ്ടാ യുദ്ധമോ കൂട്ടയുദ്ധമോ അനുവദിക്കില്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ (ലോറൻസ്) ബിഷ്‌ണോയിയെ അവസാനിപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide