ഇസ്രയേലിനെതിരായ ആക്രമണം; ഇറാന് മേൽ ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി അമേരിക്ക

വാഷിംഗ്ടൺ: ഇസ്രയേലിനെതിരായ ആക്രമണത്തിന് പിന്നാലെ പിന്നാലെ ഇറാന് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക സഖ്യകക്ഷികളും പങ്കാളികളും സമാന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

ഉപരോധ നടപടികൾ പുരോഗമിക്കുകയാണെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ സൂചിപ്പിച്ചതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ്റെ പ്രഖ്യാപനം വന്നത്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് വിവരം. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി കുറയ്‌ക്കാനുള്ള നീക്കങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്.

ഏപ്രിൽ 1 ന് സിറിയയിലെ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞദിവസം 300-ലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇറാന്‍ ഇസ്രയേലിന് നേരേ വര്‍ഷിച്ചത്. എന്നാല്‍, ഇവയില്‍ മിക്കതും ലക്ഷ്യത്തിലെത്തും മുമ്പേ ഇസ്രയേല്‍ സേന തകര്‍ത്തിരുന്നു.

“വരും ദിവസങ്ങളിൽ, മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾ ഉൾപ്പെടെ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തും”, റെവല്യൂഷണറി ഗാർഡുകൾക്കും ഇറാൻ പ്രതിരോധ മന്ത്രാലയത്തിനും എതിരെയും ഉപരോധം ഉണ്ടാകുമെന്ന് സള്ളിവൻ പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും ഉപരോധ നടപടികൾ പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരസംഘടനയായ ഹമാസിന് ഇറാൻ സഹായങ്ങൾ കൈമാറുന്നതിനേയും അമേരിക്ക വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ ഒരു മേഖലയുടെ സ്ഥിരതയ്‌ക്ക് ഭീഷണിയാണെന്നും, ഇത്തരത്തിലുള്ള ദുഷിച്ച പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നുമാണ് ജേക്ക് സള്ളിവൻ അറിയിച്ചത്. തീവ്രവാദികൾക്കുള്ള ധനസഹായം കൈമാറുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജേക്ക് പറയുന്നു.

More Stories from this section

family-dental
witywide