2026-28 ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ വിന്‍സണ്‍ പാലത്തിങ്കല്‍

അമേരിക്കയിലെ പ്രാദേശിക മലയാളി സമൂഹങ്ങളിൽ അനാവശ്യമായ നേതൃത്വ മൽസരങ്ങളും പരസ്പര വിദ്വേഷം വളർത്തുന്ന തിരഞ്ഞെടുപ്പുകളും ഒഴിവാക്കാൻ ശ്രമിക്കേണ്ടത് ഫോമാ, ഫൊക്കാന തുടങ്ങിയ സംഘടനാ നേതാക്കളുടെ സാമാന്യ ധർമ്മം, ആയിരിക്കണമെന്ന് 2026-28 കാലഘട്ടത്തിലേക്കുള്ള ഫോമാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വിൻസൺ സേവ്യർ പാലത്തിങ്കൽ. താൻ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്തങ്ങളുടെ സാമ്പത്തിക വശം ഭദ്രമായിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും വിൻസൺ പാലത്തിങ്കൽ പറഞ്ഞു.

എൻജിനീയറും, ബിസിനസ് സംരംഭകനും, ഫ്ളോറിഡ കർഷകനും, റിപ്പബ്ലിക്കൻ പാർട്ടിയിലെ സജീവ പ്രവർത്തകനുമായ അമേരിക്കൻ മലയാളി വിൻസൺ സേവ്യർ പാലത്തിങ്കൽ, വിവര സാങ്കേതിക മേഖലയിലുള്ള നൂറുകണക്കിന് ഇന്ത്യൻ യുവാക്കൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അവസരമൊരുക്കിയ ടെക്നോളജി ബിസ്സിനസ്സ് വഴി ഇരുരാജ്യങ്ങളുടെയും സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ പങ്കു വഹിച്ച വ്യക്തിയാണ്. 2014-16 കാലഘട്ടത്തിലെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ത്രികോണ മത്സരത്തിൽ ഒരു പാനലിൻ്റേയും ഭാഗമാകാതെ തന്നെ വൻഭൂരിപക്ഷത്തിൽ ജയിച്ചു. വ്യക്തിപരമായ നിലയിലും, താൻ സ്ഥാപിച്ച ഇൻഡോ-അമേരിക്കൻ സെൻ്റർ എന്ന നോൺ പ്രോഫിറ്റ് സംരംഭം വഴിയും നിരവധി ഇന്ത്യൻ എഞ്ചിനീയർമാരെ അമേരിക്കയിൽ ഉപരി പഠനത്തിനു അദ്ദേഹം സഹായിച്ചിട്ടുണ്ട്. ബാൾട്ടിമോർ വാഷിംഗ്ടൺ കിങ്‌സ് സ്പോർട്സ് ക്ലബ്ബിന്റെ സഹസ്ഥാപകൻ എന്ന നിലയിൽ എൻ.കെ ലൂക്കോസിൻ്റെ പേരിലും, ജിമ്മി ജോർജിൻ്റെ പേരിലുമുള്ള വോളിബോൾ ടൂർണ്ണമെൻറുകൾ ആദ്യമായി വാഷിംഗ്ടൺ പ്രദേശത്ത് വിൻസൻ്റെ കൂടി നേത്യത്വത്തിലാണ് സംലടിപ്പിച്ചത്.

2008 ലെ മുംബൈ തീവ്രവാദി ആക്രമണത്തെ തുടർന്ന് അമേരിക്കയിൽ അങ്ങോളമിങ്ങോളമുള്ള ഇന്ത്യൻ അമേരിക്കൻ ദേശീയ നേതാക്കൾ ഒറ്റക്കെട്ടായി സംലടിപ്പിച്ച “വാഷിംഗ്ടൺ ചലോ” എന്ന ഇന്ത്യൻ അമേരിക്കൻ ടാസ്ക് ഫോഴ്‌സ് ലോബിയിംഗ്‌ എഫർട്ടിൻ്റെ നാഷണൽ കോ-ഓർഡിനേറ്റർ ആയിരുന്നു വിൻസൺ. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്തും സജീവമാണ്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സ്ക്കൂൾ ബോർഡിലേക്ക് മൽസരിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിലെ എക്സ്പോർട് കൗൺസിൽ അംഗം, വിർജിനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി അംഗം, ഫെയർഫാക്സ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റിയിൽ വൈസ് ചെയർ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ എന്ന സംഘടനയുടെ സെക്രട്ടറി (1996), വെബ് അഡ്മിനിസ്ട്രേറ്റർ (1998 -2005), പ്രസിഡന്റ് (2008), സീറോ മലബാർ കാത്തലിക് മിഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ ട്രസ്ററി (2008), ഫ്ലോറിഡയിലെ ലീ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിലവിലെ അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സംഘാടനപാടവവും പ്രവർത്തനമികവും തെളിയിച്ചിട്ടുണ്ട്.

2013 ൽ യു. എസ്. സ്‌മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ്റെ എക്സ്പോർട്ടർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide