മോദിയെപ്പോലെ ഒരു നേതാവ് യുഎസിന് ഉണ്ടായിരുന്നെങ്കിൽ: ജോൺ ചേമ്പേഴ്സ്

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹത്തെ പോലൊരാൾ അമേരിക്കയുടെ ചുമതല വഹിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ചെയർമാൻ ജോൺ ചേമ്പേഴ്‌സ് അഭിപ്രായപ്പെട്ടു.

“മോദി ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിലൊരാളാണ്; അദ്ദേഹത്തെപ്പോലെ ഒരാൾ യുഎസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ചേമ്പേഴ്സ് എൻഡിടിവിയോടാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും  സിസ്‌കോ സിസ്റ്റംസിൻ്റെ മുൻ സിഇഒ കൂടിയായ ജോൺ ചേമ്പേഴ്സ് പറഞ്ഞു. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ചൈനയേക്കാൾ 90% വളരുമെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളികളെയും സാഹസികതകളെയും നേരിടാനുള്ള സന്നദ്ധതയാണ് ഇന്ത്യയുടെ ഉയർച്ചക്കു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇതായിരുന്നില്ല ഇന്ത്യയുടെ അവസ്ഥയെന്നു പ്രധാനമന്ത്രി മോദിയുടെ നേതൃത്വമാണ് ഈ നേട്ടത്തിന് കാരണമെന്നും ചേമ്പേഴ്സ് പറയുന്നു.

Also Read

More Stories from this section

family-dental
witywide