വ്യവസായ മേഖലക്ക് നിർണായകം! അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്, 2 ദിവസത്തെ സന്ദർശനം, മോദിയുമായി കൂടിക്കാഴ്ച 9 ന്

ഡൽഹി: ഇന്ത്യയുടെ വ്യവയാസ മേഖലക്ക് നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന സന്ദർശനത്തിനായി അബുദാബി കിരീടാവകാശി എത്തുന്നു. തിങ്കളാഴ്ചയാകും രണ്ടു ദിവസത്തെ സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാൻ ഇന്ത്യയിലെത്തുക. യു എ ഇയിലെ മന്ത്രിസഭയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും ഇദ്ദേഹത്തോടൊപ്പെ ഇന്ത്യയിലെത്തുമെന്നതിനാൽ തന്നെ അബുദാബി കിരീടാവകാശിയുടെ ഇന്ത്യൻ സന്ദർശനം വ്യവസായ മേഖലക്ക് നിർണായകമാകും.

ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാന്റെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയാണിത്. മറ്റന്നാൾ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്ന് ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. സെപ്റ്റംബർ 10 ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് ഫോറം മുംബൈയിൽ നടക്കും. സമഗ്ര മേഖലയിലും തുടക്കമിട്ട സഹകരണം ശക്തമാക്കലാണ് ലക്ഷ്യം. ഇതിന് ശേഷമാകും അബുദാബി കിരീടാവകാശി മടങ്ങുക.

Also Read

More Stories from this section

family-dental
witywide