
തിരുവനന്തപുരം: തിരുവന്തപുരം വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ യുവതിയും മകനും മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു, മകൻ അമൽ (17) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമൽ ഇന്ന് രാവിലെയും ബിന്ദു ഉച്ചയോടെയുമാണ് മരിച്ചത്. വർക്കല സ്വദേശിയായ രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റു. പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ തന്നെ മരിച്ചിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു.
വൈകിട്ട് മൂന്ന് ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകൾ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കത്തനിടെ രാജേന്ദ്രൻ ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകൾ വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ ടിന്നർ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Woman and Son dies after husband set ablaze