വിമാനത്തില്‍ ജീവനക്കാരിയെ കടിച്ച് യുവതി ; സംഭവം ആകാശ എയര്‍ലൈനില്‍

ലഖ്നൗ : ലഖ്നൗ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ആകാശ എയര്‍ലൈനിലെ ജീവനക്കാരിയെ യാത്രക്കാരി കടിച്ചു. ചൊവ്വാഴ്ച ആകാശ എയര്‍ ഫ്ളൈറ്റ് ക്യുപി 1525 ലെ യാത്രക്കാര്‍ വൈകുന്നേരം 5:25 ന് പുറപ്പെടേണ്ട വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം.

സംഭവത്തെത്തുടര്‍ന്ന് ആകാശ എയറിലെ വനിതാ യാത്രക്കാരിയെ ഇറക്കിവിട്ടു. ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതായിരുന്നു. സംഭവത്തില്‍ സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവനക്കാരിയെ കടിച്ച സ്ത്രീ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, മാനസിക പ്രശ്‌നം ഉള്ളതായും സൂചനയുണ്ട്. വിമാനത്തില്‍ കയറിയ ശേഷം സഹയാത്രികരുമായി അവര്‍ കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഫ്‌ലൈറ്റ് ജീവനക്കാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ദേഷ്യം വന്ന സ്ത്രീ, ജീവനക്കാരിയെ ഉപദ്രവിക്കുകയായിരുന്നു. ഇതോടെ വിമാനക്കമ്പനി പൊലീസിനെ വിളിച്ച് യുവതിയെ കൈമാറുകയായിരുന്നു.

ആഗ്ര സ്വദേശിനിയായ യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 324, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം യുവതിയെ ബന്ധുക്കള്‍ക്ക് ഒപ്പം അയച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide