മകന് മരുന്ന് വാങ്ങാൻ പോയ യുവതിയെ കാണാതായി, തിരച്ചിലിൽ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്

ജക്കാർത്ത: സുഖമില്ലാത്ത മകന് വേണ്ടി മരുന്ന് വാങ്ങാൻ പോയ യുവതിയെ കാണാതായി. തിരച്ചിലിൽ യുവതിയുടെ മൃതദേഹം നാട്ടുകാർ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ സൗത്ത് സുലവസി പ്രവിശ്യയിലാണ് സംഭവമുണ്ടായത്.

സിരിയാത്തി(36) എന്ന യുവതിയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ചൊവ്വാഴ്‌ച രാവിലെ സുഖമില്ലാത്ത മകന് മരുന്ന് വാങ്ങാനാണ് സിരിയാത്തി പുറത്തുപോയത്. പിന്നീട് കാണാതായി. ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തു. വീട്ടിൽ നിന്നും 500 മീറ്റർ മാറി സിരിയാത്തിയുടെ ചെരിപ്പും പാന്റ്‌സും ഭർത്താവ് കണ്ടെത്തി.

വൈകാതെ കുറച്ചപ്പുറത്തായി ജീവനോടെ ഒരു പെരുമ്പാമ്പിനെയും ഇയാൾ കണ്ടു.പാമ്പിന്റെ വയറിന് അസാധാരണ വലിപ്പം കണ്ട അഡിയാൻസ നാട്ടുകാരെ വിളിച്ചുകൂട്ടി പാമ്പിന്റെ വയർ തുറന്നുനോക്കിയപ്പോഴാണ് സിരിയാത്തിയുടെ മൃതദേഹം കണ്ടത്. പ്രദേശത്ത് ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്.

Woman body found in python’s stomach in Indonesia

More Stories from this section

family-dental
witywide