സെക്സ് വേണമെന്ന് ആവശ്യം; വിമാനത്താവളത്തിൽ നഗ്ന‌യായി യുവതിയുടെ പരാക്രമം

ജമൈക്കയിലെ കിംഗ്‌സ്റ്റൺ എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. സ്വയം ന​ഗ്നയായ ഈ യുവതി സെക്സ് ആവശ്യപ്പെട്ട് നിലത്തു കിടന്ന് നിലവിളിച്ചുവെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിൽ എയർപോർട്ടിലെത്തിയ യുവതി അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ലഗേജുകൾ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് ഇവർ സ്വയം വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റുകയും ന​ഗ്നായി നിലത്തുകിടക്കുകയും ചെയ്തു. പിന്നീട് തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് അലറി കരയുകയും ആയിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

സെക്യൂരിറ്റി ജീവനക്കാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈവിലങ്ങുകൾ ഇട്ട് യുവതിയെ കീഴ്പ്പെടുത്തി.

Woman create panic situation in airport

More Stories from this section

family-dental
witywide