തുമ്പച്ചെടി തോരൻ കഴിച്ചതോടെ അസ്വസ്ഥത; ചികിത്സയിലിരുന്ന യുവതി മരിച്ചു, അസ്വഭാവിക മരണത്തിന് കേസെടുത്തു

ചേർത്തല: തുമ്പച്ചെടി തോരൻ വെച്ചു കഴിച്ച യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലക്കുസമീപം ദേവീ നിവാസിൽ നാരായണന്‍റെ ഭാര്യ ജെ. ഇന്ദുവാണ്​ (42) മരിച്ചത്. യൂനിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്‍റെയും മീരാഭായിയുടെയും മകളാണ് ഇന്ദു. വ്യാഴാഴ്ച രാത്രിയാണ് ഔഷധച്ചെടിയെന്ന്​ കരുതി തുമ്പച്ചെടി ഉപയോഗിച്ച് തയാറാക്കിയ തോരൻ കഴിച്ചത്. തുടർന്നാണ്​ അസ്വസ്ഥത ഉണ്ടായതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ച മൂന്നിന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട്​ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു. തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരികാസ്വാസ്ഥ്യമുണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്​കരിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

woman died after eating dishe prepared with common leucas

More Stories from this section

family-dental
witywide