
ചാലക്കുടി: പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിക്കെ മരിച്ചു. മാള സ്വദേശി സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് നീതുവിനെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തൃശൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പോട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു മുൻപ് നൽകിയ അനസ്‌തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
Woman dies after birth control surgery