ഗാസിപ്പൂരിലെ കടകളിലേക്ക് കാര്‍ പാഞ്ഞുകയറി യുവതി മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്, ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ കടകളിലേക്ക് കാര്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഗാസിയാബാദ് സ്വദേശിയായ സീതാ ദേവി (22)യാണ് മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിപ്പൂര്‍ മാര്‍ക്കറ്റ് പരിസരത്ത് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

രോഷാകുലരായ നാട്ടുകാര്‍ വാഹനം തകര്‍ക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു, ഗുരുതരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കൂടാതെ, അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും നടപടിക്രമങ്ങള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Woman dies, six injured as car rams into shops in Gazipur, driver beaten up by locals

More Stories from this section

family-dental
witywide