
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ധനകാര്യ സ്ഥാപനത്തിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓങ്ങല്ലൂർ വാടാനംകുറുശ്ശി സ്വദേശി വടക്കേ പുരക്കൽ ഷിത (37) ആണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്ര് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
woman found dead in financial institute bathroom












