കൊച്ചിയിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നെന്നു യുവതി

കൊച്ചി: കൊച്ചിയിൽ ഹോസ്റ്റലിലെ ടോയ്ലെറ്റിൽ അവിവാഹിതയായ യുവതി പ്രസവിച്ചു. കൂടെ താമസിക്കുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി

അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. കൊച്ചി നഗരമധ്യത്തിലെ ഹോസ്റ്റലിലാണ്സം ഭവം.

6 പേരുള്ള റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും യുവതി ഗർഭിണിയാണെന്ന കാര്യം ഇവരോട് ആരോടും പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച രാവിലെ ടോയ്ലെറ്റിൽ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിച്ചു. തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്.

തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

Woman Gave Birth To A Baby Boy In A Hostel Toilet At Cochin

More Stories from this section

family-dental
witywide