ട്രെയിൻ യാത്രക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി, ട്രെയിനിന്റെ പേര് കുഞ്ഞിനും നൽകി

മുംബൈ: ‌ട്രെയിൻ യാത്രക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. കോലാപൂർ-മുംബൈ മഹാലക്ഷ്മി എക്‌സ്‌പ്രസിലാണ് സംഭവം. 31കാരി ഫാത്തിമ ഖാത്തൂണാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ട്രെയിനിന്റെ പേരായ മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചതായി ഭർത്താവ് തയ്യബ് പറഞ്ഞു. ട്രെയിനിൽ എൻ്റെ മകളുടെ ജനനം ദേവിയുടെ ദർശനം പോലെയാണെന്ന് സഹയാത്രികർ പറഞ്ഞതിനെ തുടർന്നാണ് മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് തയ്യബ് പറഞ്ഞു.

എഞ്ചിൻ തകരാർ കാരണം ട്രെയിൻ ലോണാവ്‌ലയിൽ രണ്ട് മണിക്കൂറിലധികം നിർത്തി. രാത്രി 11 മണിയോടെ ‌യാത്ര പുനരാരംഭിച്ചപ്പോൾ ഭാര്യ വയറുവേദനയുണ്ടെന്ന് അറിയിച്ചു. വേദന അസഹ്യമായപ്പോൾ ബാത്ത് റൂമിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും വരാതെയായപ്പോൾ പരിശോധിച്ചു. അപ്പോൾ ഭാര്യ പ്രസവിച്ചതാണ് കണ്ടത്. ഉടൻ സ്ത്രീ യാത്രക്കാർ ഞങ്ങളുടെ സഹായത്തിനെത്തി. ട്രെയിനിലെ ഒരു ജിആർപി കോൺസ്റ്റബിൾ ജിആർപി ഹെൽപ്പ് ലൈനിൽ വിളിച്ച് സ്ഥിതിഗതികൾ അറിയിക്കാൻ തയ്യബിനെ ഉപദേശിച്ചു.

ട്രെയിൻ കർജാത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി. ഉടൻ കർജാത്ത് ഉപജില്ലാ ആശുപത്രിയെ അറിയിക്കുകയും നഴ്‌സ് ശിവാംഗി സലുങ്കെയും സ്റ്റാഫും സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഉടൻ തന്നെ സ്ത്രീയെയും കുഞ്ഞിനെയും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ അസിസ്റ്റൻ്റ് മേട്രൺ സവിത പാട്ടീൽ പറഞ്ഞു.

Woman gives birth baby girl in Moving train

More Stories from this section

dental-431-x-127
witywide