വെള്ളത്തിൽ പാതി മുങ്ങിയ കാറിനു മുകളിൽ 14 മണിക്കൂർ, യുവതിയെ എയർലിഫ്ട് ചെയ്ത് രക്ഷിച്ചു, വിഡിയോ

ലിവർമോർ, കാലിഫോർണിയ : കാലിഫോർണിയയിലെ ലിവർമോറിൽ കൊടും മഴയത്ത് കാറപകടത്തിൽപ്പെട്ട യുവതി ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഒരു ചെറു തോടിന്റെ പാലത്തിനു മുകളിലൂടെ മഴവെള്ളം കുതിച്ചു പായുന്നതു വകവയ്ക്കാതെ കാർ ഓടിച്ചു കയറ്റിയ യുവതിയാണ് അപകടത്തിൽപ്പെട്ടത്.

രാത്രി ഡ്രൈവ് ചെയ്യുന്നതിനിടെ വെള്ളത്തിന്റെ ആഴമോ ശക്തിയോ ഇവർക്ക് തിരിച്ചറിയാനായില്ല. ശക്തമായ ഒഴുക്കിൽ കാർ പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് തലകീഴായി മറിഞ്ഞു. ഒഴുകി ഡെൽ വാലെ തടാകത്തിലെത്തി.

അപകടത്തിൽ വെള്ളത്തിലേക്ക് വീണ ഇവർ നീന്തി കാറിൻ്റെ മുകളിൽ കയറിപ്പറ്റി. ഏതാണ്ട് 14 മണിക്കൂർ ഇങ്ങനെ കഴിഞ്ഞു. ഒടുവിൽ ഡെൽ വാലെ റീജണൽ പാർക്കിലുണ്ടായിരുന്ന ഒരാൾ അപ്രതീക്ഷിതമായി ഇവരെ കാണുകയും അഗ്നിശമന സേനയെ അറിയിക്കുകയുമായിരുന്നു. അലമേഡ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് ഉടൻ സ്ഥലത്തെത്തി യുവതിയെ എയർലിഫ്ട് ചെയ്തു.

Woman rescued after 14 hours atop submerged car

More Stories from this section

family-dental
witywide