പാലക്കാട് ആസിഡ് ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്, ക്രൂരത കാട്ടിയത് മുന്‍ ഭര്‍ത്താവ്

പാലക്കാട്: പാലക്കാട് ആസിഡ് ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. മുന്‍ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നില്‍. പാലക്കാട് ഒലവക്കോട് താണാവില്‍ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്

ബര്‍ക്കിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.