കുടുംബ വഴക്ക്: ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു

ഉജ്ജയിൻ: കുടുംബ വഴക്കിനെ തുടർന്ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്.

സവിതാകുമാരി മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ തീർന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയിൽ രാവിലെ പത്തോടെയാണ് സംഭവം. വെടിയേറ്റ രാധാശ്യാം തൽക്ഷണം മരിച്ച് വീഴുകയായിരുന്നു.

ദമ്പതികൾക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വർഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മിൽ വഴക്ക് തുടങ്ങിയിട്ട്. കൊലപാതകത്തിന് ശേഷം യുവതി ഇൻഗോറിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

More Stories from this section

family-dental
witywide