കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷിച്ചത് ഫയര്‍ഫോഴ്സ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ കാലു കുടുങ്ങിയ യുവതിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കോട്ടയം മെഡിക്കല്‍ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ക്ലോസറ്റിലാണ് 24കാരിയുടെ കാല് കുടുങ്ങിയത്. രോഗിയുടെ ബൈസ്റ്റാന്‍ഡറായി വന്നതായിരുന്നു യുവതി. ശുചിമുറിയില്‍ പോയശേഷം ക്ലോസറ്റില്‍ കാലു കുടുങ്ങിയതോടെ യുവതി നിലവിളിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ കാല് പുറത്തേയ്ക്ക് എടുത്തത്.

More Stories from this section

family-dental
witywide