
കോഴിക്കോട്: ബിജെപി നേതാവ് പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ്. മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മാഹിയെയും മാഹിയിലെ സ്ത്രീകളെയും അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നുവെന്നും പ്രദേശം വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നുമാണ് പിസി ജോർജ് പ്രസംഗിച്ചത്. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.
യാതൊരു അടിസ്ഥാനവുമില്ലാതെ വിദ്വേഷം വളർത്തുന്ന തരത്തിലാണ് പി.സി. ജോർജ് സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു. മാഹിയിലെ സ്ത്രീകൾ വേശ്യകളായിരുന്നെന്ന പരാമർശം നടത്തിയ പി.സി ജേർജിനെതിരെ വനിത കമ്മിഷൻ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
women commission booked against PC george on misogynist comment