ഒരു മുഴം മുന്നേ ഡബ്ല്യുസിസിയുടെ അറിയിപ്പ്! സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും

കൊച്ചി: ഹേമ കമ്മറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മിക്കാനുള്ള നീക്കവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി). സിനിമ കോൺക്ലേവും സിനിമ നയ രൂപികരണ സമിതിയുമായി സർക്കാർ മുന്നോട്ട് വരുന്നതിനിടെയാണ് ഒരു മുഴം മുന്നേ ഡബ്ല്യു സി സിയുടെ നീക്കം. എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ഡബ്ല്യു സി സി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പെരുമാറ്റച്ചട്ടം ആവിഷ്‌കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു ഡബ്ല്യു സി സി ലക്ഷ്യമിടുന്നത്.

ഡബ്ല്യു സി സിയുടെ അറിയിപ്പ് ഇപ്രകാരം

എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം! കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക!

More Stories from this section

family-dental
witywide