366 മീറ്റർ നീളം, 51 മീറ്റർ വീതി! ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയുടെ ‘ഡെയ്‌ല’, വിഴിഞ്ഞത്ത് അഭിമാനം

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പായ ഡെയ് ല വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നു. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഈ വമ്പൻ കപ്പലിന് 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. സ്പെയ്നിലെ മലാഗ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഡെയ്‌ല കപ്പൽ മുംബൈ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും.

അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. വിഴിഞ്ഞത്തും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായിരിക്കും ചരക്ക് നീക്കത്തിൽ പ്രധാന പങ്കാളിയാവുക. ഡെയ് ലയ്ക്ക് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒറിയോൺ എന്ന കപ്പലും വിഴിഞ്ഞത്ത് എത്തും.കേരളത്തിൽ പ്രാദേശിക ഓഫീസ്‌ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ എംഎസ്‌സി. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ കപ്പലടുക്കുന്നതിന്‌ ഈടാക്കുക. പ്രതീക്ഷിക്കുന്ന കാര്യക്ഷമതയുണ്ടെങ്കിൽ രാജ്യത്തെ മറ്റ്‌ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും.

മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം വിഴിഞ്ഞത്ത്‌ എത്തുന്ന കപ്പലാണ്‌ ഡെയ്‌ല. സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലാണ്‌ ഡെയ്‌ല. ജൂലൈ 11നാണ്‌ ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞത്ത്‌ എത്തിയത്‌.

Also Read

More Stories from this section

family-dental
witywide