പാരീസ്: ലോക മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ പാകിസ്ഥാനും താഴെ 159-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് എല്ലാ വര്‍ഷവും സൂചിക പുറത്തിറക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 159-ാമാണ് ഇന്ത്യയുടെ സ്ഥനം. 2023ലെ പട്ടികയിൽ ഇന്ത്യ 161-ാം സ്ഥാനത്തായിരുന്നു. ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ കയറി. നോർവേയാണ് സൂചിതയില്‍ മുന്നില്‍. ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, പാകിസ്ഥാൻ ഏഴ് സ്ഥാനങ്ങൾ മുകളിൽ 152-ൽ എത്തി.
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, ഈ വര്‍ഷം ഇന്ത്യയിൽ ഇന്നു വരെ ഒമ്പത് മാധ്യമപ്രവർത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം 2024 ജനുവരിക്ക് ശേഷം രാജ്യത്ത് ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. മാധ്യമങ്ങളെ നിയന്ത്രിക്കാനും വാർത്തകൾ സെൻസർ ചെയ്യാനും വിമർശകരെ നിശബ്ദരാക്കാനും സർക്കാരിന് അസാധാരണമായ അധികാരം നൽകുന്ന നിരവധി നിയമങ്ങൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
world press freedom: India 161 position