ഇത്ര മോശം ഭക്ഷണം നല്‍കാമോ!, സാന്‍ഡ്വിച്ചില്‍ പുഴു: ഇന്‍ഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: പലപ്പോഴും പലകാരണങ്ങള്‍ക്കൊണ്ടും പഴി കേള്‍ക്കുന്ന ഒന്നാണ് വിമാനത്തിലെ ഭക്ഷണം. മോശം ഭക്ഷണം വിളമ്പി ഇന്‍ഡിഗോയും പുലിവാല് പിടിച്ചിരിക്കുകയാണ്.

വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്വിച്ചില്‍ പുഴുവിനെ കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരന് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയതിന് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ എഫ്എസ്എസ്എഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഇത് സംബന്ധിച്ച് ചോദ്യത്തിന് ബുധനാഴ്ച, കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതികരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള 6ഇ 6107 വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് എയര്‍ലൈന്‍ മാപ്പ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide