അമേരിക്കയിൽ 21 കാരി ഫേസ്ബുക്കിലൂടെ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു, ഒടുവിൽ അകത്തായി

ഹൂസ്റ്റൺ: ഫേസ്ബുക്കിലൂടെ സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച 21 കാരിയായ യുവതി അമേരിക്കയിൽ അറസ്റ്റിലായി. ഹൂസ്റ്റൺ നിവാസിയായ ജൂനിപ്പർ ബ്രൈസൺ ആണ് അറസ്റ്റിലായത്. സെപ്റ്റംബറിൽ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ തേടുന്നതായി യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സന്ദേശം പോസ്റ്റുചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും അറിയാമോ എന്ന് ചോദിച്ച് ബ്രൈസൺ ഒരു കുടുംബാംഗത്തെ സമീപിച്ചു.

കുട്ടിക്ക് പണം നൽകണമെന്ന് ബ്രൈസൺ ബന്ധുവിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ബ്രൈസൺ ഏഴ് വ്യത്യസ്ത ആളുകളോട് സംസാരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ബ്രൈസൺ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുള്ള സ്‌ക്രീൻഷോട്ടുകൾ ആളുകൾ കുടുംബാംഗമായ വില്യംസിന് അയക്കാൻ തുടങ്ങി. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലാർക്ക് ഓഫിസിൽ സമർപ്പിച്ച രേഖകൾ പ്രകാരം ജൂനിപ്പർ ബ്രൈസണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide