കളിക്കളത്തിൽ തീപാറും! അവസാനം ആര് പുഞ്ചിരിക്കും? സ്മൃതിയോ ഹർമനോ? പ്രിമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഡൽഹിയുടെ എതിരാളികളെ ഇന്നറിയാം

ദില്ലി: ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ എതിരാളികൾ ആരാകും. കലാശക്കളിക്ക് ടിക്കറ്റ് നേടി പുഞ്ചിരിക്കുക സ്മൃതി മന്ദാനയോ ഹർമൻ പ്രീത് കൗറോ? ഈ ചോദ്യത്തിന് ഉത്തരം ഇന്നറിയാം. എലിമിനേറ്റർ മത്സരത്തിൽ ഹർമൻ പ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിനെ നേരിടും. രാത്രി 7.30ന് ദില്ലി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈയെ 7 വിക്കറ്റിന് തകർത്താണ് സ്മൃതിയുടെ ആർ സി ബി എലിമിനേറ്റർ മത്സരത്തിന് യോഗ്യത നേടിയത്. മന്ദാനയുടെ വെടിക്കെട്ടിനൊപ്പം ഓസീസ് താരം ഏല്ലീസ് പെരിയുടെ ഓൾറൗണ്ട് മികവാണ് ആർ സി ബിയുടെ കരുത്ത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് മുൻ ചാമ്പ്യൻമാരായ മുംബൈയുടെ തുറുപ്പുചീട്ട്.

ലീഗിൽ 8 മത്സരങ്ങളിൽ നിന്ന് 5 ജയവും 3 തോൽവിയുമായി 10 പോയിന്‍റ് നേടി മുംബൈ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ആർ സി ബി 4 ജയവും 4 തോൽവിയുമായി 8 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തും. 8 മത്സങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ഡൽഹി ഒന്നാം സ്ഥാനത്ത് എത്തി നേരിട്ട് ഫൈനലിലേക്ക് കടക്കുകയാരുന്നു. ഈ ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം അരങ്ങേറുക.

WPL 2024: Eliminator, MI-W vs BAN-W Match Prediction Who will win today smriti mandhana or harman preet kaur