എഴുത്തുകാരനും പ്രശസ്ത തിരക്കഥാകൃത്തുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍: മലയാളി മറക്കാത്ത കളിയാട്ടം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥാകൃത്തായ പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

കളിയാട്ടം കൂടാതെ, കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്.

മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങളും ബല്‍റാം രചിച്ചിട്ടുണ്ട്.

നാറാത്ത് സ്വദേശിനി കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്.

More Stories from this section

family-dental
witywide