
കണ്ണൂർ: ശ്രീരാമന്റെ പേര് വില്‍പ്പന ചരക്കാക്കിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തുറുപ്പ് ശീട്ടാക്കി ശ്രീരാമനെയും അയോധ്യയെയും മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം കാണുമ്പോൾ ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാണാടിത്. ഇത് വർധിക്കാനുള്ള സാധ്യതയുണ്ടെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയ ഒരു പ്രമുഖ പി.ടി. ഉഷയാണ്. ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വായിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.














