‘ആരെയും ഇടിച്ചിടാം’, അണ്ടർടേക്കറും കെയ്നും ഒപ്പമുണ്ട്! ആഹാ അർമാദം ട്രംപിന്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അതിന്‍റെ അവസാന ലാപ്പിലേക്ക് എത്തയിരിക്കുമ്പോൾ പ്രമുഖരും സ്ഥാനാർഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത് ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസങ്ങളായ അണ്ടർടേക്കറും കെയ്നുമാണ്. ഇരുവരും മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രംപിനൊപ്പം ടിക് ടോക്ക് വീഡിയോയിലെത്തിയാണ് ഡബ്ല്യു ഡബ്ല്യു ഇ (വേൾഡ് റസ്ലിംഗ് എന്റർടെയ്ൻമെന്റ്) ഇതിഹാസങ്ങളായ ദ അണ്ടർടേക്കറും (മാർക്ക് കാലവേ) കെയ്നും (ഗ്ലെൻ ജേക്കബ്സ്) പിന്തുണ പ്രഖ്യാപിച്ചത്. ട്രംപിന്റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസിനെ പരിഹസിക്കുന്ന മൂവരും ഒന്നിച്ചുള്ള വീഡിയോ ടിക്ക്ടോക്കിൽ വൈറലായിട്ടുണ്ട്. ട്രംപ് ദുർബലനും അമിത ഭാരമുള്ളയാളാണെന്നും പറഞ്ഞ മുൻ ഡബ്ല്യു ഡബ്ല്യു ഇ താരം ഡേവ് ബാറ്റിസ്റ്റയേയും മൂവരും വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

യു എസിന്റെ നല്ല ഭാവിയ്ക്കായി ഏവരും യുക്തിയോടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് അണ്ടർടേക്കർ വീഡിയോയിൽ പറയുന്നു. അതേ സമയം, അണ്ടർടേക്കറിനൊപ്പം അഭിമുഖത്തിൽ പങ്കെടുക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ട്. അണ്ടർടേക്കറിന്റെ പോഡ്കാസ്റ്റിൽ ട്രംപ് അതിഥിയായെത്തുമെന്നാണ് വിവരം. യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

More Stories from this section

family-dental
witywide