ലൈക്കുകള്‍ മറയ്ക്കാം, ആരും കാണാതെ ലൈക്ക് ചെയ്യാം, ‘സ്വകാര്യ ലൈക്കുകള്‍’ പുറത്തിറക്കി എക്‌സ്

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്നും എക്‌സിലേക്കുള്ള യാത്രയില്‍ പുതുമകളേറെയാണ് ഇലോണ്‍ മസ്‌ക് അവതരിപ്പിക്കുന്നത്. ഒടുവിലായി എത്തുന്നത് സ്വകാര്യ ലൈക്ക് ബട്ടനുകളാണ്. നിങ്ങള്‍ ലൈക്ക് ചെയ്യുന്ന കണ്ടന്റുകള്‍ സ്വകാര്യമായി മറയ്ക്കാനും ആരൊക്കെ കാണുമെന്നതിനെക്കുറിച്ച് ആകുലപ്പെടാതെ ഉള്ളടക്കം ലൈക്ക് ചെയ്യാനാകും എന്നതുമാണ് ഇതിന്റെ സവിശേഷത.

എക്‌സ് ‘സ്വകാര്യ ലൈക്കുകള്‍’ പുറത്തിറക്കുന്നുവെന്നും അത് ബുധനാഴ്ച മുതല്‍ ഉപയോക്താക്കളുടെ ടൈംലൈനുകളില്‍ ദൃശ്യമാകുമെന്നും മസ്‌ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ ലൈക്കുകള്‍ ഡിഫോള്‍ട്ടായി മറയ്ക്കപ്പെടുമെന്നും ‘ആരൊക്കെ കാണുമെന്നതിനെക്കുറിച്ച് ആകുലപ്പെടാതെ അവര്‍ക്ക് ഉള്ളടക്കം ലൈക്ക് ചെയ്യാനാകും’ എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു. നിങ്ങല്‍ എന്തൊക്കെയാണ് ലൈക്ക് ചെയ്യുന്നതെന്ന് മറ്റാരും അറിയാതിരിക്കാന്‍ ഇത് സഹായിക്കും.

ആക്രമണത്തിന് ഇരയാകാതെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാന്‍ ആളുകളെ അനുവദിക്കുന്നത് പ്രധാനമാണെന്ന് മസ്‌ക് പറഞ്ഞു. ഉപയോക്താക്കളുടെ പൊതു പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റമെന്നാണ് എക്സിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഹവോഫീ വാങ് മുമ്പ് സൂചിപ്പിച്ചത്.

More Stories from this section

family-dental
witywide